09 May 2024 Thursday

എടപ്പാളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തിര യോഗം ചേർന്നു

ckmnews


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിലുൾപ്പെട്ട എടപ്പാൾ പ്രദേശത്തു പട്ടാമ്പി റോഡിലും, നടുവട്ടം അയിലക്കാട് റോഡിലും, തെരുവോരങ്ങളിൽ അപകട ഭീഷണിയായി നിലകൊള്ളുന്ന ഉണങ്ങിയ മരങ്ങൾ മുറിച്ചു മാറുന്നതിനു വേണ്ടി അടിയന്തിര ഇടപെടലുകൾ നടത്താനും, കുറ്റിപ്പുറം റോഡിലേക്ക്കുള്ള പാലം അവസാനിക്കുന്ന ഭാഗത്തു നിരന്തരമുണ്ടാകുന്ന വാഹന തിരക്ക് ഒഴിവാക്കാനും,അപകടങ്ങൾ ഉണ്ടാവാതിരിക്കാനും,മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.പാലം അവസാനിക്കുന്ന ഭാഗവും കണക്ഷൻ റോഡും കൂടിച്ചേരുന്ന ഇടതു തിരക്കൊഴിവാക്കാനും,സ്പോൺസർ ഷിപ്പിലൂടെ സ്ഥാപിച്ച പഴയ ബസ് സ്റ്റോപ്പ്‌ പൊളിച്ചുനീക്കാനും തീരുമാനിച്ചു.കാൽനട യാത്രി കർക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വഴി വാണിഭങ്ങൾക്കു നിയന്ത്രണമെർപ്പെടുത്താനും തീരുമാനിച്ചു.ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ ഖാലിദ്, പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ, എം എ നജീബ്, പുരുഷോത്തമൻ (മെമ്പർ )മൻസൂർ മരയങ്ങാട്ട് (മെമ്പർ ) ദിലീപ് എരുവാപ്ര (മെമ്പർ ) എന്നിവർ യോഗത്തിൽ സംബന്ധിച്ചു,