09 May 2024 Thursday

സി വി സുബ്രഹ്മണ്യൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

സി.വി.സുബ്രഹ്മണ്യൻ  അനുസ്മരണം സംഘടിപ്പിച്ചു


എടപ്പാൾ:നാടക പ്രവർത്തകനും എടപ്പാളിലെ ആദ്യകാല പത്ര ദൃശ്യ മാധ്യമ പ്രവർത്തകനുമായിരുന്ന സി വി സുബ്രഹ്മണ്യനെ അനുസ്മരിച്ചു.ഒന്നാം ചരമ വാർഷിക ദിനത്തിൽ കണ്ടനകം ചമയത്തിൻ്റെ നേതൃത്വത്തിൽ കണ്ടനകത്ത് അനുസ്മരണം സംഘടിപ്പിച്ചു.സാഹിത്യകാരൻ വി വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ അഭിലാഷ് അധ്യക്ഷനായി.ജനപ്രതിനിധികളായ എൻ കെഗഫൂർ,ടി ബഷീർ, കെ ജി ബാബു, സി വി മോഹനൻ , രാജൻ, കെ സബീഷ്, ഇടവേള റാഫി, സി പി ബീന, ജാഫർ കാലടി,ഗോപാലകൃഷ്ണൻ, ടി വി ഷാലു, സതീഷ് അയ്യാപ്പിൽ, രാജേഷ്, ടി പി  വിശ്വൻ  എന്നിവർ സംസാരിച്ചു. സി വി പ്രമോദ് സ്വാഗതവും കെ വിനീത് നന്ദിയും പറഞ്ഞു.അനുസ്മരണത്തിന്റെ  ഭാഗമായി 21ന് കണ്ടനകത്ത് നാടകോത്സവം 2023 സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.താൽപര്യമുള്ള ടീമുകൾ  10 നകം 96566 98937 നമ്പറിൽ രജിസ്റ്റർ ചെയ്യണമന്ന് ഭാരവാഹികൾ അറിയിച്ചു.