09 May 2024 Thursday

നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ്ണ സമരം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ഭീമമായ രീതിയിൽ നികുതികൾ വർദ്ധിപ്പിച്ച് എൽഡിഎഫ് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച്  യുഡിഎഫ് വട്ടംകുളം ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സി രവീന്ദ്രൻ, പത്തിൽ അശ്റഫ്, എം എ നജീബ്, അഷ്‌റഫ്‌ മണൂർ,വിവിഎം മുസ്തഫ,കഴുങ്കിൽ മജീദ്,സിപി ബാപ്പുട്ടി,എൻ വി അഷ്‌റഫ്‌, ദീപ മണികണ്ഠൻ, പത്തിൽ സിറാജ്, ആഗ്നനന്ദൻ, യൂവി സിദ്ധീഖ്,എം മാലതി,ഹാരിസ് മൂതൂർ, റഫീഖ് ചേകനൂർ, കെവി അബ്ദുള്ളക്കുട്ടി,ഷൌക്കത്ത് ഇവി,ശശി പരിയാപ്പുറം,സജീർ എംഎം, മുഹമ്മദലി കാരിയാട്ട് നേതൃത്വം നൽകി.