26 April 2024 Friday

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എസ് വൈ എസ് നില്‍പ്പ് സമരം നടത്തി

ckmnews


ചങ്ങരംകുളം :കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അയിനിച്ചോട്ടിൽ നിൽപ്പ് സമരം നടത്തി.മലബാറിന്റെ വികസനത്തിന് ആക്കം കൂട്ടിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ വിമാനപകടം മറയാക്കി നിശ് പ്രഭമാക്കാനുള്ള നീക്കത്തിനെതിരെയാണ് സമരങ്ങൾ സംഘടിപ്പിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തകരുടെ വീട്ടു പടിക്കൽ കുടുംബ സമരങ്ങൾ നടത്തിയിരുന്നു.നന്നംമുക്ക് സർക്കിൾ കമ്മിറ്റി നടത്തിയ നിൽപ്പു സമരത്തിന് അബുൽ മജീദ് അഹ്സനി, അബ്ദുറഹ്മാൻ സഅദി, ശരീഫ് റഹ്മാനി, സിദ്ധീഖ് അഹ്സനി, സൈനുദ്ധീൻ തെങ്ങിൽ കബീർ സഖാഫി നേതൃത്വം നൽകി