09 May 2024 Thursday

കാലടി ഗ്രാമപഞ്ചായത്ത് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു

ckmnews


എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഘടക പദ്ധതിയായ മെൻസ്‌ട്രുൽ കപ്പിന്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി പി ജി നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസീന ഷാനുബ് അധ്യക്ഷയായ പരിപാടിയിൽ ഡോക്ടർ ഗാന മെൻസ്‌ട്രുൽ കപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തി.കാലടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ ഫർസാന സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ രജനി, ജൻഡർ റിസോഴ്സ് പേഴ്സൺ ശ്രീജ, ജെപിഎച്ച്എൻ കവിത തുടങ്ങിയവർ പങ്കെടുത്തു.