26 April 2024 Friday

കാഞ്ഞിയൂര്‍ പെരുമുക്ക് റോഡിന്റെ തകച്ചക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നു

ckmnews

കാഞ്ഞിയൂര്‍ പെരുമുക്ക് റോഡിന്റെ തകച്ചക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നു


ചങ്ങരംകുളം:കാഞ്ഞിയൂര്‍ പെരുമുക്ക് റോഡിന്റെ തകച്ചക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നു.നന്നംമുക്ക് പഞ്ചായത്തില്‍ നിന്നും ആലംകോട് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കാഞ്ഞിയൂര്‍ പെരുമുക്ക് പ്രധാന റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് തകര്‍ന്ന് കിടക്കുന്നത്.റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.മഴ പെയ്താല്‍ തകര്‍ന്ന റോഡില്‍ തന്നെ വെള്ളവും ചെളിയും കെട്ടി നില്‍ക്കുന്നത് മൂലം കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.