09 May 2024 Thursday

എടപ്പാളിൽ തണ്ണീർമത്തൻ, ബട്ടർ നട്ട് വിളവെടുത്തു

ckmnews

എടപ്പാളിൽ തണ്ണീർമത്തൻ, ബട്ടർ നട്ട് വിളവെടുത്തു


എടപ്പാൾ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്റ്റേറ്റ് ഹോർട്ടി കൾചർ മിഷൻ പദ്ധതി പ്രകാരം എടപ്പാൾ കോലളമ്പിൽ തണ്ണീർമത്തൻ ബട്ടർ നട്ട് എന്നീ കൃഷിയുടെ വിളവെടുപ്പ് നടന്നു.പാറക്കാട്ടിൽ സതി എന്നവരുടെ 70 സെന്റ് സ്ഥലം 30 വർഷത്തിന് മുകളിൽ തരിശായി കിടന്നിരുന്നതും പുൽകാടുകൾ നിറഞ്ഞിരുന്നതും മണ്ണാത്തിപടവ് കോൾ കൃഷി പാടത്തിനു സമീപത്തുള്ളതുമായ സ്ഥലം കൃഷിക്കായി ഒരുക്കി പ്രവാസിയായിരുന്ന അബ്ബാസ് കൊരട്ടിയിൽ എന്ന കർഷകനാണു ഹൈടെക് ഇറിഗേഷൻ (തുള്ളി നന)സംവിധാനം ഒരുക്കിയും കൂടാതെ തടത്തിൽ കളകൾ വളരാതിരിക്കാൻ മൾച്ചിങ്ങ് ഷീറ്റ് ഉപയോഗിച്ചും   ഹൈബ്രിഡ് തണ്ണിമത്തൻ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത് .കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ്‌ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഓഫീസർ സുരേന്ദ്രൻ എം പി, കൃഷി അസിസ്റ്റന്റ് സന്തോഷ്‌ കുമാർ, രവി, ജ്യോതി, റാഹിന വാർഡ്‌ മെമ്പർ ഷീന. കുമാരൻ, കാർഷിക വികസന സമിതി അംഗം ഇബ്രാഹിം, കർഷകരായ അബ്ബാസ്,റസീന, ഖാലിദ് അബ്ദുറഹ്മാൻ എന്നിവർ  പങ്കെടുത്തു.