27 April 2024 Saturday

വളയംകുളം മനക്കൽകുന്ന് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

ckmnews

വളയംകുളം മനക്കൽകുന്ന് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.


ചങ്ങരംകുളം:വളയംകുളം മനക്കല്‍കുന്ന് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ പഞ്ചായത്ത് 2019 - 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളയംകുളം മനക്കൽകുന്നിൽ സ്ഥാപിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റാണ് പ്രവര്‍ത്തനം തുടങ്ങിയത്.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് എം ബി ഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു .ചടങ്ങില്‍ മോഹൻദാസ് മാഷ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അംബിക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഷെഹീർ വളയംകുളം നന്ദിയും പറഞ്ഞു.