26 April 2024 Friday

ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം യുഎഇ യിൽ വിജയകരമായി അവസാനിച്ചു

ckmnews

ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം യുഎഇ യിൽ വിജയകരമായി അവസാനിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ യുഎഇ ചാപ്റ്റർ നടത്തിയ ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം യുഎഇ യിലെ പാവിട്ടപ്പുറത്തെയും,പരിസര പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തെ ഒരൊറ്റ കുടക്കീഴിലേക്ക് ചേർത്തു നിർത്തുന്ന ആദ്യത്തെ പ്രാദേശിക സംഗമം കൂടിയായിരുന്നു ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം.ഇബ്രാഹിം പള്ളിയറക്കൽ സ്വാഗതം പറഞ്ഞ പരിപാടി മലയാളം തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ, ഇപ്പോൾ ഫ്ളവേഴ്സ് ചാനലിലെ കഥയറിയാതെ എന്ന സീരിയലിലെ നായകനും കൂടിയായ ഫൈസൽ റാസി ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്യാലപ് പ്രവാസി സെക്രട്ടറി ഫിറോസ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ച രോഗത്തിന്റെ മുഖ്യ അതിഥിയായി പാവിട്ടപുരത്തുകാരുടെ പ്രിയപ്പെട്ട ഹമീദ്ക്കയും പരിപാടിയിൽ പങ്കെടുത്തു.എന്റെ പാവിട്ടപ്പുറം വിഷയാവതരണം ഗ്യാലപ്പ് സെക്രട്ടറി സുബൈർ സിന്ദഗി നടത്തി.  ഗ്യാലപ് പ്രവാസി ട്രഷറർ അലിമോൻ പാവിട്ടപ്പുറം,നൗഫൽ വെള്ളത്തിങ്ങൾ, കമറു കോടിയിൽ, ഉമ്മർ മേലെപാടാൻ, ഫസലു പാവിട്ടപ്പുറം,അബ്ദുള്ളക്കുട്ടി കോടിയിൽ, ഫക്റുദ്ധീൻ കോലിക്കര, ഫാറൂഖ് കോക്കൂർ തുടങ്ങിയവർ സംസാരിച്ചു.വരും കാലങ്ങളിൽ പാവിട്ടപ്പുറത്തിന്റെ ഒരുമയും പെരുമയും വിളിച്ചോതുന്ന പരിപാടികൾ നടത്തുവാനും ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത്‌ പാവിട്ടപുരത്തുകാർ ഉണ്ടോ അവരെയൊക്കെ ഒരുമിച്ചു ചേർത്തു നിർത്തുമെന്നും പരിപാടിയിൽ തീരുമാനം എടുത്തിട്ടുണ്ട്