26 April 2024 Friday

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു

ckmnews

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു


പെരുമ്പിലാവ്:സംസ്ഥാന പാതയിൽ കൊരട്ടിക്കര ബദരിയ ജുമാമസ്ജിദിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പഴഞ്ഞി ഐനൂർ സ്വദേശി നെല്ലിക്കൽ റിജു(41) ആണ് മരിച്ചത്.ഞായറാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 30 മീറ്ററോളം അകലെയുള്ള വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 

റിജുവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും റിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു.സംഭവത്തെ തുടർന്ന് കുന്നംകുളം അഡീഷണൽ എസ്ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.റിജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും