09 May 2024 Thursday

ജനതാ കർഫ്യൂ ആരംഭിച്ചു *വീടിനുള്ളിൽ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂവെന്ന് പ്രധാനമന്ത്രി*

ckmnews

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ രാജ്യത്തെ ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കും. കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ,​ സർക്കാർ സംവിധാനങ്ങൾക്കും ഇന്ന് അവധിയാണ്.

രാജ്യത്ത് കർഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ' നമുക്കെല്ലാവർക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കർഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ വരുംദിവസങ്ങളിൽ ഗുണകരമാകും. വീടിനുള്ളിൽ ഇരിക്കൂ,​ ആരോഗ്യത്തോടെ ഇരിക്കൂ'- പ്രധാനമന്ത്രി കുറിച്ചു.