09 May 2024 Thursday

എടപ്പാൾ ശുകപുരം സ്വദേശിയായ യുവാവ് ഖത്തറിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

ckmnews

എടപ്പാൾ ശുകപുരം സ്വദേശിയായ യുവാവ് ഖത്തറിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു


എടപ്പാൾ: ന്യൂമോണിയ ബാധിച്ച് ഖത്തറിലെ ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു.എടപ്പാൾ ശുകപുരം ഇല്ലത്തുവളപ്പിൽ അഭിലാഷ്(43)ആണ് ചൊവ്വാഴ്ച വെളുപ്പിന് ഖത്തർ സമയം 3.15-ന് മരിച്ചത്.12 വർഷത്തോളമായി ഖത്തറിലെ പച്ചക്കറി വിതരണവാഹനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.അച്ഛൻ: ഗോപിനാഥൻ

അമ്മ: സീതാദേവി(ബേബി)

ഭാര്യ: കമലാദേവി

മകൻ:അനികേത്.സഹോദരങ്ങൾ:അനീഷ്(എ.വൈ.എഫ്.ഐ.ജില്ലാ പ്രസിഡന്റ്, സി.പി.ഐ.തവനൂർ മണ്ഡലം സെക്രട്ടറിയേറ്റംഗം.),അനൂപ്.മൃതശരീരം ബുധനാഴ്ച രാവിലെ 8.45-ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച് 12 മണിയോടെ വീട്ടു വളപ്പിൽ സംസ്‌കരിക്കും.