09 May 2024 Thursday

പ്രവൃത്തി പൂർത്തീകരിച്ച എടപ്പാൾ ഹൈസ്കൂൾ റോഡ് നാടിനു സമർപ്പിച്ചു

ckmnews

പ്രവൃത്തി പൂർത്തീകരിച്ച എടപ്പാൾ ഹൈസ്കൂൾ റോഡ് നാടിനു സമർപ്പിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂർത്തീകരിച്ച  എടപ്പാൾ ഹൈസ്കൂൾ പരിസരതുള്ള റോഡ് നാടിന് സമർപ്പിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു.കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതെ കിടന്ന റോഡിന്റെ പുനർനിർമ്മാണത്തിന്  11ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച 19 ലക്ഷം രൂപ കൊണ്ട് കട്ട വിരിക്കുന്ന ജോലിയും പൂർത്തിയാക്കി.അംഗനവാടിക്കു ചുറ്റുമതിൽകെട്ടലും,ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും കൂടി പൂർത്തിയാക്കിയാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിൽ നിന്നും മോചനം ലഭിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു,മെമ്പർ പുരുഷോത്തമന്റെ സാനിദ്ധ്യത്തിൽ എം എ, നജീബ് അധ്യക്ഷത വഹിച്ചു.ബാബു,മുഹമ്മദാലി കരിയാട്ട്, മെഹബൂബ്, മുഹമ്മദാലി, ക്യാമ്പസ് ബാബു,എന്നിവർ ആശംസകൾ നേർന്നു,