26 April 2024 Friday

അന്തരിച്ച കോൺഗ്രസ് നേതാവിന്റെ സ്മരണക്കായി കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ckmnews

അന്തരിച്ച കോൺഗ്രസ് നേതാവിന്റെ സ്മരണക്കായി കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നന്നംമുക്ക് മണ്ഡലം സെക്രട്ടറിയും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന അന്തരിച്ച അഷറഫ്‌ പുറത്താട്ടിന്റെ സ്മരണക്കായി കിടപ്പുരോഗികൾക്ക് കട്ടിൽ,എയർ ബെഡ്,വീൽ ചെയർ എന്നിവ വിതരണം ചെയ്തു.നാഹിർ അലുങ്ങൽ,ഉമ്മർ കുളങ്ങര, ജലാൽ പന്തേൻങ്കാടൻ,കെവി യൂസഫ്,കെസി അലി,കെവി അബ്ദുല്ലകുട്ടി,സിപി മുസ്തഫ 

എന്നിവരുടെ നേതൃത്വത്തിൽ

ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയറിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ കൈമാറി