26 April 2024 Friday

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ബിജെപി പ്രതിഷേധിച്ചു

ckmnews

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ബിജെപി പ്രതിഷേധിച്ചു


ചങ്ങരംകുളം:വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസുകൾ കുറയ്ക്കുക,ജൽ ജീവൻ പദ്ധതി അട്ടിമറിയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നന്നംമുക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ നടത്തിയ പ്രതിഷേധത്തിന് ബിജെപി  നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ബിജെപി  നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയൻ കല്ലൂർമ്മ അധ്യക്ഷത വഹിച്ചു.ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു.ബിജെപി ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് കുഞ്ഞുണ്ണി കരുമത്തിൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അജിലേഷ് തരിയത്ത് എന്നിവർ സംസാരിച്ചു. രമേശൻ പള്ളിക്കര സ്വാഗതവും, രഞ്ജിത്ത് മൂക്കുതല നന്ദിയും പറഞ്ഞു.