09 May 2024 Thursday

അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബ് സമൂഹ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബ് എല്ലാവർഷവും നടത്തി വരാറുള്ള മത സൗഹാർദ്ദ സമൂഹ നോമ്പുതുറ ഇത്തവണയും അണ്ണക്കമ്പാട് തിരൂർ ടയേഴ്സ് പരിസരത്ത് വെച്ച് അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യേ അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ ക്ഷേത്ര കമ്മറ്റി - പള്ളി കമ്മറ്റിയും ഒന്നിച്ച വേദി മനസ്സിന് കുളിർമഴേകുന്ന കാഴ്ചയായി മാറി. നാടിൻ്റെ ഐക്യത്തിനും സൗഹാർദ്ദത്തിനും ക്ലബുകളുടെ പ്രാധാന്യത്തേ കുറിച്ച് കുഞ്ഞിമരക്കാർ മാസ്റ്റർ സംസാരിച്ചു.ഭാസ്കരൻ പി ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ ആശംസകൾ അറിയിച്ചു.സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ എടപ്പാൾ അധ്യക്ഷത വഹിച്ചു.