09 May 2024 Thursday

ദുബായ് കെഎംസിസി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2023 സംഘടിപ്പിച്ചു

ckmnews

ദുബായ് കെഎംസിസി  വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2023 സംഘടിപ്പിച്ചു


എടപ്പാൾ :ദുബായ് കെഎംസിസി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2023 സംഘടിപ്പിച്ചു.പദ്ധതിയുടെ ഭാഗമായി റിലീഫ് വിതരണം,പഴയകാല പ്രവാസികളെ  ആദരിക്കൽ,പെരുന്നാൾ സ്നേഹോ ഉപഹാരസമർപ്പണം എന്നിവയും നടന്നു.വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് മലപ്പുറം ജില്ല ട്രഷറർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടിയു അധ്യക്ഷത വഹിച്ചു.പത്തിൽ അഷ്‌റഫ്‌ പദ്ധതി വിശദീകരണ നടത്തി.തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി  ടിപി ഹൈദരലി  റിലീഫ് വിതരണം നടത്തി.പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി അനീഷ് പി എച്ച് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ്‌ മണൂർ,വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്,  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്,സിപി ബാപ്പുട്ടി ഹാജി, വിവിഎം മുസ്തഫ, പത്തിൽ സിറാജ്, യുവി സിദ്ധീഖ്,കെവി അബ്ദുള്ളകുട്ടി മാസ്റ്റർ, മൊയ്തു ബിൻ കുഞ്ഞുട്ടി, മമ്മി കോലക്കാട്, അബ്ദു പടിഞ്ഞാക്കര, എം കെ മുജീബ്, എംകെ ഹൈദർ,സജീർ എംഎം,മുസ്തഫ കരിമ്പനക്കൽ,സുലൈമാൻ ചെറാല, സുലൈമാൻ മൂതൂർ, നേതൃത്വം നൽകി