09 May 2024 Thursday

കാലടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി"മഴയൊരുക്കം''തുടങ്ങി

ckmnews

കാലടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി"മഴയൊരുക്കം''തുടങ്ങി


ചങ്ങരംകുളം:ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി "മഴയൊരുക്കം'' തുടങ്ങി.കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ജി.ജിൻസി അധ്യക്ഷത വഹിച്ചു.കെ.കെ.ആനന്ദൻ, റംസീന ഷാനൂബ്,ഇപി രജനി,കെ.ജി.ബാബു,സി.ബിനേഷ്, സി.കെ.രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്,എം.പി.രമണി,ടി.പി.അപർണ,എം.എൻ.നയന,ഷാഹുൽ ,സതീഷ് അയ്യാപ്പിൽ, കെ.എ കവിത, ശിവപ്രിയ പ്രസംഗിച്ചു.ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.തുടർന്ന് പഞ്ചായത്തിലെ എല്ലാ വീടുകളും ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കിണറുകൾ ക്ലോറിനേഷൻ,കൊതുക് ലാർവ്വ നശീകരണം നടത്തും,എല്ലാ കച്ചവട സ്ഥാപനങ്ങളും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തും, അതിഥി തൊഴിലാളി ക്യാമ്പുകളിൽ രാത്രി കാലപരിശോധന നടത്തും,ആഴ്ചയിലൊരിക്കൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കും,ശുചിത്വ ബോധവൽക്കരണ ലഘുലേഖകൾ എല്ലാ വീടുകളിലും വിതരണം ചെയ്യും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്യും.യുവജന സംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്തിൽ മാലിന്യം കൂടി കിടക്കുന്ന സ്ഥലങ്ങൾ ശുചീകരിക്കും.പ്രവർത്തനങ്ങൾക്ക് വാർഡ് ആരോഗ്യ ശുചിത്വ സമിതികൾ നേതൃത്വം നൽകും.