26 April 2024 Friday

ഗാനമേളയിൽ കയറി പാട്ട് പാടി: മൂന്നാം ക്ളാസുകാരി വരലക്ഷ്മിയുടെ ഗാനം വൈറൽ.. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ കൊച്ചുമിടുക്കിക്ക് അഭിനന്ദനപ്രവാഹം..

ckmnews

ഗാനമേളയിൽ കയറി പാട്ട് പാടി: മൂന്നാം ക്ളാസുകാരി വരലക്ഷ്മിയുടെ ഗാനം  വൈറൽ..


ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ കൊച്ചുമിടുക്കിക്ക് അഭിനന്ദനപ്രവാഹം..


ചങ്ങരംകുളം:ഗാനമേളയിൽ കയറി പാട്ട് പാടിയ മൂന്നാം ക്ളാസുകാരി വരലക്ഷ്മിയുടെ ഗാനം സമൂഹമാധ്യമങ്ങളിൽ  വൈറലായി.ചങ്ങരംകുളം കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിനത്തിൽ നടന്ന ഗാനമേളയിലാണ് കാഞ്ഞിയൂർ സ്വദേശിയായ കൊച്ചുമിടുക്കി അപ്രതീക്ഷിതമായി ഗാനം ആലപിച്ചത്‌.എട്ട് വയസുള്ള   കൊച്ചു ഗായികയുടെ ഗാനം മൊബൈലിൽ പകർത്തി പലരും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെ വരലക്ഷ്മിക്ക്  അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.മെഡിക്കൽ റെപ്രെസന്ററ്റീവ്  ആയ സനലിന്റെയും ലിംഷ യുടെയും മകളായ വരലക്ഷ്മി മൂക്കുതല ജിഎൽപി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ്.എടപ്പാൾ 

സബ്ജില്ല തല ലളിത ഗാനം,മോണോആക്ട്  തുടങ്ങിയ മത്സരങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കിയ ഈ മിടുക്കി പ്രദേശത്തെ കലാ വേദികളിൽ സ്ഥിര  സാനിധ്യമാണ്.