27 April 2024 Saturday

മൂക്കുതല ഹൈസ്കൂള്‍ പ്രധാനാധ്യാപകരെ പുരസ്കാരം നല്‍കി ആദരിച്ചു

ckmnews

മൂക്കുതല ഹൈസ്കൂള്‍ പ്രധാനാധ്യാപകരെ പുരസ്കാരം നല്‍കി ആദരിച്ചു


ചങ്ങരംകുളം:മൂക്കുത ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപകരായ രാധ,പ്രദീപ് എന്നിവരെ X A പിടിഎ യുടെ ആഭിമുഖ്യത്തിൽ APPRECIATION FOR EXCELLENT PERFORMANCE FOR THE PERIOD  2019 TO 2020 പുരസ്കാരം നൽകി ആദരിച്ചു .കൃഷ്ണദാസ് കെ (വില്ലേജ് ഓഫീസർ മാറഞ്ചേരി ) സ്വാഗതം പറഞ്ഞ ചടങ്ങ് കരുണാകരൻ (സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റ്)ഉദ്ഘാടനം ചെയ്തു .സലിം കെവി (ക്ലാസ് പിടിഎ പ്രസിഡന്റ് ) രാധ എം (ഹെഡ്ഡ് മിസ്ട്രെസ്സ് PCNGHSS),പ്രദീപ് ക്‌ളാസ്സ് ടീച്ചർ X A , അലി കക്കിടിപ്പുറം ,സരോജിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു .കോവിഡിന്റെ പശ്ചാത്തലത്തിൽ അകലം പാലിച്ചുകൊണ്ട് ആയിരുന്നു പരിപാടി.മൂക്കുതല ഹൈസ്‌കൂളിന്റെ വിജയശതമാനം ഇത്രകണ്ട് ഉയർത്തിയതിലെ ഈ രണ്ടു അധ്യാപകരുടെ പങ്ക് യോഗം വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു .