09 May 2024 Thursday

ഹവിൽദാർ സുമേഷിന് സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലി

ckmnews


എടപ്പാൾ:മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ട മലയാളി സൈനികൻ എടപ്പാൾ  കാവിൽപടി പടിഞ്ഞാക്കര വീട്ടിൽ ഹവിൽദാർ സുമേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിങ്കാളാഴ്ച കാലത്ത് പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ സംസ്കരിച്ചത്.ജോലിസ്ഥലത്തുവെച്ച് മസ്തിഷ്കാഘാതം വന്ന ഇദ്ദേഹത്തെ ജമ്മു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എ ട്ടോടെ മരണപ്പെടുകയായിരുന്നു. 15 വർഷത്തോളമായി ആർമി യിലായിരുന്നു. സെക്കന്തരാബാദിലേക്ക് സ്ഥ ലംമാറ്റം ലഭിച്ചതിനെത്തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ പോകുംവഴി രണ്ടാഴ്ച മുൻപ് നാട്ടിൽ വന്നുപോയതാണ്. അച്ഛൻ: പരേതനായ വേലായുധൻ നാ യർ. അമ്മ: രമണി. ഭാര്യ: ലിജി. മക്കൾ: സ്വാ തി കൃഷ്ണ, സാന്ദ്ര കൃഷ്ണ. സഹോദരൻ; സുധീഷ് കുമാർ. മലപ്പുറം സൈനിക കൂട്ടായ് മയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്തുനിന്ന് വിലാപയാത്രയായിട്ടായി രുന്നു മൃതദേഹം വീട്ടിലെത്തിച്ചത്.പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചക്ക് 2.30 തോടെ സൈനിക ബഹുമതികളോടെ സംസ്ക്കരിച്ചു.122 INF ബറ്റാലിയൻ മദ്രാസ് കാലിക്കറ്റ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ അങ്കിത് ത്യാഗിയുടെയും,സുബൈദാർ രവീന്ദ്രൻ്റെയും നേതൃത്വത്തിലാണ് സൈനീക ആദരവ് അർപ്പിച്ചത്. കെ.ടി.ജലീൽ എം.എൽ എ, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്, കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം കെ.തിരുത്തി തുടങ്ങിയവരും ആദരവ് അർപ്പിക്കാനെത്തിയിരുന്നു.