09 May 2024 Thursday

ജമ്മുവിൽ എടപ്പാൾ സ്വദേശിയായ സൈനികൻ മസ്തിഷ്‌കാഘാതത്തെ തുടർന്നു മരിച്ചു തിങ്കളാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും:പൊതുദർശനത്തിനും ശേഷം സംസ്‌കാരം

ckmnews

ജമ്മുവിൽ എടപ്പാൾ സ്വദേശിയായ സൈനികൻ മസ്തിഷ്‌കാഘാതത്തെ തുടർന്നു മരിച്ചു


തിങ്കളാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും:പൊതുദർശനത്തിനും ശേഷം സംസ്‌കാരം


എടപ്പാൾ: ജമ്മുവിൽ മലയാളി സൈനികൻ മസ്തിഷ്‌കാഘാതത്തെ തുടർന്നു മരിച്ചു.മൃതശരീരം തിങ്കളാഴ്ച നാട്ടിലെത്തിച്ച് വിലാപയാത്രക്കും പൊതുദർശനത്തിനും ശേഷം സംസ്‌കരിക്കും.ശ്രീനഗർ ആർമി പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്ന എടപ്പാൾ കാവിൽപ്പടി പടിഞ്ഞാക്കര വീട്ടിൽ ഹവിൽദാർ പി.സുമേഷ്(45)ആണ് അന്തരിച്ചത്.ജോലി സ്ഥലത്ത് വെച്ച് മസ്തിഷ്‌കാഘാതം വന്ന ഇദ്ദേഹത്തെ ജമ്മു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ടുമണിയോടെ മരണമടയുകയായിരുന്നു.15 വർഷത്തോളമായി ആർമിയിലായിരുന്ന ഇദ്ദേഹം ഇതുവരെ സൈക്കന്തരാബാദിലായിരുന്നു. അവിടെ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ പോകും വഴി രണ്ടാഴ്ച മുൻപ് നാട്ടിൽ വന്നു പോയതാണ്.കാവിൽപ്പടി പരേതനായ വേലായുധൻ നായരുടെ മകനായിരുന്നു.അമ്മ: രമണി.ഭാര്യ: ലിജി, മക്കൾ: സ്വാതി കൃഷ്ണ,സാന്ദ്രകൃഷ്ണ.

സഹോദരൻ: സുധീഷ് കുമാർ.തിങ്കളാഴ്ച രാവിലെ 8.45-ന് നാട്ടിലെത്തിക്കുന്ന മൃതശരീരം മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്തു നിന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിന് ശേഷം നാലുമണിയോടെ സംസ്‌കരിക്കും