27 April 2024 Saturday

എസ്ഡിപിഐ കാളാച്ചാൽ ബ്രാഞ്ച് സായാഹ്നസംഗമം സംഘടിപ്പിച്ചു

ckmnews

എസ്ഡിപിഐ കാളാച്ചാൽ ബ്രാഞ്ച് സായാഹ്നസംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ കാളാച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു.ഭരണകൂടത്തെ വിമർശിക്കുന്നവരെയെല്ലാം സർക്കാർ ശത്രുപക്ഷത്ത് നിർത്തുന്ന ഈ സാഹചര്യത്തിൽ ഇരകളുടെ ഐക്യം അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ്‌ ഹമീദ് കാളാച്ചാൽ അധ്യക്ഷത വഹിച്ചു.എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക് ഉദ്ഘാടനം ചെയ്തു.പൊന്നാനി മണ്ഡലം ജോയിന്റ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ്‌ സ്വാഗതവും,ശരീഫ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന ഇഫ്താർ പാർട്ടിക്ക് ബ്രാഞ്ച് അംഗങ്ങളായ റഷീദ്കാളച്ചാൽ,മുഹമ്മദ്‌, കോയുണ്ണി, ഷറഫു, മുഹമ്മദ്‌, എന്നിവർ നേതൃത്വം നൽകി.