26 April 2024 Friday

ചാലിശ്ശേരിയില്‍ കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്മെന്റും സംയുകതമായി മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി  സുഭിക്ഷ കേരളം  പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് പൊതുകുളങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി  മത്സ്യ കുഞ്ഞുങ്ങളെ കുളങ്ങളിൽ  നിക്ഷേപിച്ചു.ചാലിശ്ശേരി പഞ്ചായത്ത് പരിധിയിലെ ഇരുപത്തിയാറ് പൊതു  കുളങ്ങളിലാണ്  മത്സ്യസമ്പത്ത്  വർധിപ്പിക്കുന്നത് വേണ്ടി കട്ട്ല, രോഹു എന്നീ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് .വിവിധ സ്ഥലങ്ങളിൽ ഗ കുളത്തിൽ മത്സ്യങ്ങളെ നിക്ഷേപിക്കുന്നത് ഗ്രാമവാസികൾക്കും ,നാട്ടുകാർക്കും കൗതുകമായി.പ്രസിഡൻറ് അക്ബർ ഫൈസൽ  പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിണ്ടന്റ് ആനിവിനുഅദ്ധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജിത ഉണ്ണികൃഷ്ണൻ , കോയക്കുട്ടി, മെമ്പർമാരായ ടി.കെ സുധീഷ് , സിന്ദു സുരേന്ദ്രൻ , അലി കുന്നത്ത് , എന്നിവർ പങ്കെടുത്തു