26 April 2024 Friday

ട്രെയിനിലിലെ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രം മുഖ്യമന്ത്രിയെ ചേർത്ത് മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച സംഭവം ചങ്ങരംകുളം സ്വദേശിയായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു

ckmnews

ട്രെയിനിലിലെ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രം മുഖ്യമന്ത്രിയെ ചേർത്ത് മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച സംഭവം


ചങ്ങരംകുളം സ്വദേശിയായ  യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു


ചങ്ങരംകുളം:ട്രെയിനിലിലെ തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രത്തിനോട് ചേർത്ത് മുഖ്യമന്ത്രിയെ മോർഫ് ചെയ്ത് ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ.ചങ്ങരംകുളം സ്വദേശിയായ  യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ചങ്ങരംകുളം മാന്തടം സ്വദേശി പരുവിങ്ങൽ അനസിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ട്രെയിനിൽ തീ കത്തിച്ച പ്രതിയുടെ രേഖാച്ഛിത്രവുമായി മുഖ്യമന്തിയുടെ ഫോട്ടോ മോർഫ്‌ ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയും അതിന്റെ ലിങ്കുകൾ മറ്റു വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയ പരാതിയിലാണ് അനസിനെതിരെ കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവി ,ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌,മലപ്പുറം ജില്ലാ പോലീസ്‌ മേധാവി എന്നിവർക്ക്  സ്ക്രീൻഷോട്ടും,പ്രൊഫെയിൽ സ്ക്രീൻഷോട്ടും, ലിങ്കും അടക്കം അയച്ചു കൊടുത്ത് പരാതി നൽകിയിരുന്നു.നിലവിൽ അനസ് വിദേശത്താണ് ജോലി ചെയ്ത് വരുന്നത്.