26 April 2024 Friday

സംസ്ഥാന പാതയോരത്ത് മാന്തടത്ത് ഡ്രൈനേജ് കുഴി അപകടഭീഷണി ഉയർത്തുന്നു

ckmnews

സംസ്ഥാന പാതയോരത്ത് മാന്തടത്ത് ഡ്രൈനേജ് കുഴി അപകടഭീഷണി ഉയർത്തുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് മാന്തടത്ത് ഡ്രൈനേജ് കുഴി അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാരുടെ പരാതി.മാന്തടം സെന്ററിൽ ആലംകോട് റോഡിൽ തിരിയുന്ന ഭാഗത്താണ് സ്ളാബ് ഇടാത്ത ഡ്രൈനേജ് അപകടം വരുത്തുന്നത്.റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായെങ്കിലും തിരക്കേറിയ പാതയിലെ പ്രധാന ഭാഗം സ്ളാബ് ഇടാതെ പ്രവൃത്തി പൂർത്തിയാക്കിയതാണ് അപകടം വിളിച്ച് വരുത്തുന്നത്.പലപ്പോഴും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണെന്നും തലനാരിഴക്കാണ് പലരും വലിയ പരിക്കില്ലാതെ രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു