09 May 2024 Thursday

നവീകരിച്ച വട്ടംകുളം മണ്ണാർത്തോട് പാലം നാടിനു സമർപ്പിച്ചു,

ckmnews

നവീകരിച്ച വട്ടംകുളം മണ്ണാർത്തോട് പാലം നാടിനു സമർപ്പിച്ചു,


എടപ്പാൾ:നവീകരിച്ച വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 18ആം വാർഡിലുള്ള മണ്ണാർത്തോട് പാലം നാടിന് സമർപ്പിച്ചു.കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.പദ്ധതിക്ക് റാർബൻ പദ്ധതിയിൽനിന്നും അനുവദിച്ച 23.5 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.ഗ്രാമീണ മേഖലയെ ഉയർത്തിക്കൊണ്ടു വരുന്നതിന്നായി,കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത്‌  വിഹിതങ്ങളുപയോഗിച്ച്  നടപ്പിലാക്കുന്നതാണ് റർബൻ പദ്ധതി.പാതിവഴിയിൽ നിർത്തിയ പദ്ധതി പഞ്ചായത്തിന്റെ ഇടപെടൽ മൂലം വേഗത്തിലാക്കാൻ കഴിഞ്ഞെന്നും ഒരുമാസം കൊണ്ടു തന്നെ വർക്ക്‌ പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചെന്നും പ്രസിഡണ്ട് പറഞ്ഞു.ചടങ്ങിൽ വാർഡ് മെമ്പർ ദിലീപ് എരുവാപ്ര സ്വാഗതം പറഞ്ഞു.എംഎ, നജീബ്,(സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )പുരുഷോത്തമൻ (മെമ്പർ )ഷീജ (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )മുൻ മെമ്പർ മഞ്ജുഷയും ആശംസകൾ അർപ്പിച്ചു സംസാരിച്ചു,