ചങ്ങരംകുളം ശ്രീശാസ്ത സ്കൂളിൽ വാർഷികോത്സവം സംഘടിപ്പിച്ചു.

ചങ്ങരംകുളം ശ്രീശാസ്ത സ്കൂളിൽ വാർഷികോത്സവം സംഘടിപ്പിച്ചു.
ചങ്ങരംകുളം:ചങ്ങരംകുളം ശ്രീശാസ്ത സ്കൂളിലെ വാർഷികോത്സവം വർണ്ണാഭമായി സംഘടിപ്പിച്ചു.പരിപാടി സാഹിത്യകാരൻ ഡോ. വി. മോഹന കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ അഭിരുചി എന്താണെന്ന് മനസ്സിലാക്കാനും അതിലൂടെ പ്രോത്സാഹനം നൽകാനുള്ള വേദിയാണ് സ്കൂൾ കലോത്സവങ്ങളെന്നും ഇതിന് ആദ്യം കഴിയുന്നത് അദ്ധ്യാപകർക്കാണെന്നുംമോഹനകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സ്കൂൾ കമ്മറ്റി ചെയർമാൻ ജനാർദ്ധനൻ പട്ടേരി അദ്ധ്യക്ഷത വഹിച്ചു.നല്ലൊരു തലമുറയെ സൃഷ്ടിക്കാനും മയക്കുമരുന്നിൽ നിന്നും കുട്ടികളെ രക്ഷിക്കാനും രക്ഷിതാക്കളെപ്പോലെ അദ്ധ്യാപകരും പ്രധാന പങ്ക് വഹിക്കണമെന്ന് വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.മുഖ്യ പ്രഭാഷണം ബി.വി.എൻ. ജില്ലാ സെക്രട്ടറി അനീഷ് ശാസ്താവോങ്ങാട്ട് പുരം നടത്തി. സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു റിപ്പോർട്ടവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ് സുമ അക്കാഡമിക് വിശദീകരണം നടത്തി.ബി.വി.എൻ.പൊന്നാനി താലൂക്ക് കോർഡിനേറ്റർ കുമാർ പൊന്നാനി,അയ്യപ്പസേവാസംഘം ജില്ലാ ഭാരവാഹികളായ പി.ഗോപിനാഥൻ നായർ,വി.വി.മുരളീധരൻ, കെ.ഗോപാലകൃഷ്ണൻ,പ്രകാശൻ തവനൂർ എന്നിവരും ടി. കൃഷ്ണൻ നായർ, പി.ഗോപ, സതീശൻ കോലളമ്പ്, രാജൻ മാസ്റ്റർ,പി.ടി.എ.പ്രസിഡൻ്റ് നിഷാദ്.കെ.കെ,എം.ടി.എ.പ്രസിഡൻ്റ് ഗീത നന്നംമുക്ക് എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അനിത വി.വി. നന്ദിയും പറഞ്ഞു.