09 May 2024 Thursday

ജയ് ഭാരത് പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുമ്പിലാവിൽ നൈറ്റ് മാർച്ച് നടത്തി

ckmnews

ജയ് ഭാരത് പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുമ്പിലാവിൽ നൈറ്റ് മാർച്ച് നടത്തി 


പെരുമ്പിലാവ് :രാഹുൽ ഗാന്ധിക്കെതിരെയുള്ള നീതി നിഷേധത്തിനും ,ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിലും പ്രതിഷേധിക്കാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റി ആഹ്വാനം ചെയ്ത ജയ് ഭാരത് പ്രക്ഷോഭത്തിന്റെ ഭാഗമായി കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.പെരുമ്പിലാവ് സെന്ററിൽ നിന്ന് ആരംഭിച്ച് കരിക്കാട് വരെ നടത്തിയ നൈറ്റ് മാർച്ചിൽ തീ പന്തങ്ങളുമായി നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി , ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ കെ.കെ. റസാഖ്, പി.കെ. ദേവദാസ് ,എം.എം.അബ്ദുൽ , യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മനീഷ് എം.എം., മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.കമറുദ്ധീൻ , നാസർ കല്ലായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹക്കീം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സ്മിത മുരളി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സികെ സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി .