09 May 2024 Thursday

എടപ്പാൾ സ്വദേശിയെ മർദ്ധിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം എടപ്പാളിൽ ഒരു വിഭാഗം സ്വകാര്യ ബസ്സ് തൊഴിലാളികൾ മിന്നൽ പണിമുടക്കിൽ

ckmnews

എടപ്പാൾ സ്വദേശിയെ മർദ്ധിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം


എടപ്പാളിൽ ഒരു വിഭാഗം സ്വകാര്യ ബസ്സ്  തൊഴിലാളികൾ മിന്നൽ പണിമുടക്കിൽ


ചങ്ങരംകുളം:എടപ്പാൾ സ്വദേശിക്ക് മർദ്ധനമേറ്റ സംഭവത്തിൽ സ്വകാര്യ ബസ്സ് ജീവനക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എടപ്പാളിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തി വച്ച് പണിമുടക്കിൽ.ഇന്ന് കാലത്താണ് അപ്രതീക്ഷിത  പണിമുടക്ക് ആരംഭിച്ചത്.ഓടുന്ന മറ്റു ബസ്സുകൾ തടയാൻ ശ്രമിച്ചതോടെ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അവരെ പിന്തിരിപ്പിച്ചു.കൂടുതൽ ബസ്സുകൾ പണിമുടക്കുമെന്നാണ് സൂചന.പാർക്കിങിനെ തുടർന്നുണ്ടായ തർക്കങ്ങൾക്കിടയിലാണ് എടപ്പാൾ സ്വദേശിയായ അനീഷിന് മർദ്ധനമേറ്റത്.സംഭവത്തിൽ ബസ്സ് ജീവനക്കാരായ ആനക്കര കുമ്പിടി സ്വദേശി കുന്നത്ത് ശ്രീജേഷ്(34)എടപ്പാൾ തട്ടാൻപടി സ്വദേശി ചാത്തനാത്ത് സുരേഷ് ബാബു(51)എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.