08 June 2023 Thursday

ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സമ്മാനിച്ചു

ckmnews

ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സമ്മാനിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സാമൂഹ്യ സേവനത്തിനുള്ള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം സമ്മാനിച്ചു.50000 രൂപയും  പ്രശസ്ഥിപത്രവും അടങ്ങുന്ന പുരസ്കാരം ആലപ്പുഴ ടൗണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങിൽ ഫിഷറീസ്-സാസ്കാരിക-യുവജനകാര്യ വകുപ്പുമന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ പുരസ്കാരം ഏർപ്പെടുത്തിയത്.പ്രദേശത്ത് വർഷങ്ങളായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ പ്രവർത്തന രംഗത്തും ഷെഫീക്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിന് ഷെഫീക്കിനെ തിരഞ്ഞെടുത്തത്.ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ ഷെഫീക്ക് ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയാണ്.ട്രോമകെയർ അടക്കമുള്ള പൊതുസേവന സംഘടന രംഗങ്ങളിലും ഷെഫീക്ക് സജീവ സാനിധ്യമാണ്,