08 May 2024 Wednesday

സോഷ്യലിസ്റ്റ് ഇടത്-മതേതര പ്രസ്ഥാനങ്ങൾ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഒന്നിക്കണം:കെ.നാരായണൻ

ckmnews

സോഷ്യലിസ്റ്റ് ഇടത്-മതേതര പ്രസ്ഥാനങ്ങൾ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഒന്നിക്കണം:കെ.നാരായണൻ


എരമംഗലം:ഇന്ത്യയിൽ സംഘപരിവാർ ഭരണകൂടം നാമാവശേഷമാക്കിയ മതേതരത്വവും,മാനവികതയും സാമ്പത്തിക സുസ്ഥിരതയും തിരിച്ച് കൊണ്ട് വരാൻ സോഷ്യലിസ്റ്റ് ഇടത്-മതേതര പ്രസ്ഥാനങ്ങൾ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഒന്നിക്കുമെന്ന് എൽ ജെ ഡി .സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ പറഞ്ഞു.പുതിയ എൽ.ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി ഓഫീസ്  എരമംഗലത്ത് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി.ബി.സമീർ ,ഇ.കെ.മൊയ്തുണ്ണി,ടി.ഷാനവാസ്,പി.എ.മണികണ്ഠൻ,എൻ.ഹരിദേവ് ,എം കെ നിസാർ,ടി.ജറീഷ്,നിഹാൽ .ഇ. എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.