01 May 2024 Wednesday

സോമൻ ചെമ്പ്രേത്ത് കഥാസമാഹാരം 'ദെജ്ജാല്,പ്രകാശനം മാർച്ച് 26ന് നടക്കും

ckmnews

സോമൻ ചെമ്പ്രേത്ത് കഥാസമാഹാരം 'ദെജ്ജാല്,പ്രകാശനം മാർച്ച് 26ന് നടക്കും


ചങ്ങരംകുളം:പ്രമുഖ എഴുത്തുകാരൻ സോമൻ ചെമ്പ്രേത്തിന്റെ ആറാമത്തെ പുസ്തകം   'ദെജ്ജാല്,കഥാസമാഹാരം

പ്രകാശനം മാർച്ച് 26ന് ചങ്ങരംകുളത്ത് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച വൈകിയിട്ട് 4 മണിക്ക് പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ലൈബ്രറി ഹാളിൽ വെച്ച് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പുസ്തകപ്രകാശനം നിർവഹിക്കും.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ധശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ പിവി നാരായണൻ,ഡോക്ടർ ഇഎം സൂരജ,ടിവി ശൂലപാണി,കെവി ശശീന്ദ്രൻ,അഡ്വക്കറ്റ് കെ വിജയൻ,ടിപി മുകുന്ദൻ,പിഎസ് മനോഹരൻ,കെവി ഇസ്ഹാഖ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ശ്രീരാജചന്ദ്രൻ കെ,കെവി ശശീന്ദ്രൻ,ടിപി മുകുന്ദൻ,എം ശ്രീധരൻ മാസ്റ്റർ,കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് എന്നിവർ പങ്കെടുത്തു