26 April 2024 Friday

കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ചങ്ങരംകുളത്ത് പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം: ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നവാശ്യപ്പെട്ട് ചങ്ങരംകുളത്ത് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി. ചങ്ങരംകുളം ലീഗ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രധിഷേധ പ്രകടനം ടൗൺ വലയം ചെയ്ത് ഹൈവേയിലെത്തിയതോടെ മന്ത്രിയുടെ കോലം കത്തിച്ചാണ് അവസാനിപ്പിച്ചത്.നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് വളയംകുളം, ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷബീർ മാങ്കുളം ,റാഷീദ് കോക്കൂർ ,സഫീർ ചിയ്യാനൂർ ,ബഷീർ പന്താവൂർ, നന്നംമുക്ക് പഞ്ചായത്ത്   യൂത്ത് ലീഗ് ഭാരവാഹികളായ സബാഹ്‌ മുതുകാട് ,ഷഹീർ അമയിൽ ,മൻസൂർ മാട്ടം ,രിസാൽ നരണിപ്പുഴ ,ഷബീർ നരണിപ്പുഴ ,ഷബീർ അയ്നിച്ചോഡ് തുടങ്ങിയവർ നേതൃത്വം നൽകി.