09 May 2024 Thursday

ജ്യോമട്രിക്കൽ പാറ്റേൺ വരച്ച് ജനശ്രദ്ധയാകർഷിച്ച് നാലാം ക്ളാസ് വിദ്യാർത്ഥി അദ്രിജ

ckmnews

ജ്യോമട്രിക്കൽ പാറ്റേൺ വരച്ച് ജനശ്രദ്ധയാകർഷിച്ച് നാലാം ക്ളാസ് വിദ്യാർത്ഥി അദ്രിജ


ചങ്ങരംകുളം:ജ്യോമട്രിക്കൽ പാറ്റേൺ വരച്ച് ജനശ്രദ്ധയാകർഷിച്ച് നാലാം ക്ളാസ് വിദ്യാർത്ഥി അദ്രിജ.കുറ്റിപ്പാല ടി.പി.കെ.എ.എം.എ.എൽ പി സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന അദ്രിജ സ്കൂൾ വാർഷികത്തോടനുബന്ധിച്ചാണ് തന്റെ കഴിവുകൾ സ്കൂളിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായത്.കുറ്റിപ്പാലസ്വദേശിയായ ഈ മിടുക്കി കെ എസ് ബി സി.തിരൂർ ഔട്ട്ലെറ്റിലെ അസിസ്റ്റന്റ് മാനേജർ രമേഷിന്റെയും വീട്ടമ്മയായ ഷീനയുടെയും ഏക മകളാണ് . 2022 ൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഈ മിടുക്കി നേടിയിട്ടുണ്ട്. പഠന ഇടവേളകളിൽ ജ്യോമട്രിക്കൽ പാറ്റേൺ വരച്ചു തുടങ്ങിയ അദ്രിജ ഇതിനോടകം ഒരുപാട് നല്ല പാറ്റേൺസ് വരച്ചിട്ടുണ്ട്.