26 April 2024 Friday

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പോലീസ് ഓഫീസര്‍ മരിച്ചു

ckmnews


മലപ്പുറം:ഡ്യുട്ടിക്ക് പോകുന്നതിനിടെ വാഹനപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ പോലീസ് ഓഫീസര്‍ ചികിത്സക്കിടെ മരിച്ചു.മലപ്പുറം കൺട്രോൾ റും പോലിസ് സബ് ഇൻസ്പെക്ടർ വള്ളിക്കുന്ന് സ്വദേശി കെ.അബ്ദുൽ മജീദ്(52)ആണ് മരിച്ചത്.വള്ളിക്കുന്നിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കിൽ ഡ്യുട്ടിക്ക് പോകുന്നതിനിടെയാണ് അബ്ദുല്‍ മജീദ് സഞ്ചരിച്ചിരുന്ന ബൈക്ക് ടയർ പൊട്ടി അപകടം സംഭവിച്ചത്.അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.ഭാര്യ! മുനീറ മക്കൾ: സമീഹ് (പോലിസ് ട്രെയിനി, കണ്ണുർ എ.ആർ ക്യാമ്പ്), സ്വബാഹ്, ഷഹല മരുമകൻ: സുഹൈൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷംവൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും