27 April 2024 Saturday

പെരുമുക്ക് എ എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി

ckmnews

പെരുമുക്ക് എ എം എൽ പി സ്കൂൾ  കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി


ചങ്ങരംകുളം:പെരുമുക്ക് എ എം എൽ പി സ്കൂൾ  കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷിക ആഘോഷവും കിഡ്സ്‌ ഫെസ്റ്റും ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹീർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി 

ചെയർമാൻ കരുണാകരൻ

സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ ആബിദ അധ്യക്ഷ്യം വഹിച്ചു.തിരക്കഥാ കൃത്ത് ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫാ നാസർ,ആലംകോട്പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌

പ്രഭിത,വാർഡ് മെമ്പർ ഹക്കീം പെരുമുക്ക്,പ്രധാനധ്യാപിക 

റസിയാലത്തീഫ് എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.