Nannamukku
ചങ്ങരംകുളം പള്ളിക്കരയിൽ തൊഴിലുറപ്പിന് പോയി മടങ്ങിയ വീട്ടമ്മ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പള്ളിക്കരയിൽ തൊഴിലുറപ്പിന് പോയി മടങ്ങിയ വീട്ടമ്മ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:പള്ളിക്കരയിൽ തൊഴിലുറപ്പിന് പോയി മടങ്ങി വരുന്നതിനിടെ റോഡിൽ തലചുറ്റിവീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു.പള്ളിക്കര തിയ്യത്ത് കുന്നത്ത് സരോജിനി(64)ആണ് മരിച്ചത്.ഈ മാസം 13നാണ് പള്ളിക്കരയിൽ തൊഴിലുറപ്പ് പണി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ സരോജിനി റോഡിൽ തലചുറ്റി വീണത്.തലക്ക് പരിക്കേറ്റ സരോജിനിയെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയിൽ കഴിഞ്ഞ സരോജിനി ശനിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.നടപടിക്രമങ്ങൾ ക്ക് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും