തല്ലുമാലയിൽ ജനഹൃദയങ്ങൾ കീഴടക്കിയ ചങ്ങരംകുളത്തിന്റെ താരങ്ങൾക്ക് സുഹൃത്തുക്കൾ സ്വീകരണം ഒരുക്കുന്നു മാർച്ച്18ന് ചങ്ങരംകുളത്ത് നടക്കുന്ന ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കും

തല്ലുമാലയിൽ ജനഹൃദയങ്ങൾ കീഴടക്കിയ ചങ്ങരംകുളത്തിന്റെ താരങ്ങൾക്ക് സുഹൃത്തുക്കൾ സ്വീകരണം ഒരുക്കുന്നു
മാർച്ച്18ന് ചങ്ങരംകുളത്ത് നടക്കുന്ന ചടങ്ങിൽ പ്രമുഖ താരങ്ങൾ പങ്കെടുക്കും
തല്ലുമാലയിലൂടെ മലയാളികളുടെ മനം കവർന്ന ചങ്ങരംകുളം സ്വദേശിളായ ലുക്മാൻ അവറാനും ഡബ്സി എന്ന ഫാസിലിനും ചങ്ങരംകുളത്ത് ആദരവ് ഒരുങ്ങുന്നു. മാർച്ച് 18ന് രാത്രി 7 മുതൽ 10 വരെ ചങ്ങരംകുളം രാജകീയ മംഗല്ല്യഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും സുഹൃത്തുക്കൾ ചേർന്നാണ് ലുക്മാനും ഫാസിലിനും സ്വീകരണം ഒരുക്കുന്നത്.പെരുന്നാൾ റിലീസിന് തയ്യാറെടുക്കുന്ന ലൂക്മാൻ നായകനാകുന്ന സുലൈഖ മൻസിൽ എന്ന ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനർ ഗഫൂർ മുഹമ്മദിനെയും,ക്യാമറാമാൻ കണ്ണൻ പട്ടേരിയേയും ഗായകൻ നിഖിൽ പ്രഭ എന്നിവരെയും പരിപാടിയിൽ ആദരിക്കും
വിശിഷ്ട അഥിതികളായി എത്തുന്ന സംവിധായകരായ സക്കരിയ എടയൂർ അഷറഫ് ഹംസ ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെവി ഷെഹീർ,മിസിരിയ സൈഫുദ്ധീൻ എന്നിവർ ചേർന്ന് ആദരവുകൾ സമ്മാനിക്കും.അഭിനേതാക്കളായ അനാർക്കലി മരക്കാർ,ആദിരിജോയ്,അമൽദ തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകരായ ഉബൈദ് കൊളാടി,റിൻഷാദ് ലൂക്ക,ജിത്തു ചങ്ങരംകുളം,ഫവാസ് പന്താവൂർ,ഷിബുട്ടൻ എന്നിവർ അറിയിച്ചു