26 April 2024 Friday

പാവിട്ടപ്പുറം മാങ്കുളത്ത് നിർത്തിയിട്ട ടോറസിന് പുറകിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് പരിക്ക്

ckmnews

പാവിട്ടപ്പുറം മാങ്കുളത്ത് നിർത്തിയിട്ട  ടോറസിന് പുറകിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് പരിക്ക്


ചങ്ങരംകുളം:പാവിട്ടപ്പുറം മാങ്കുളത്ത് നിർത്തിയിട്ട  ടോറസിന് പുറകിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് പരിക്കേറ്റു.പഴഞ്ഞി സ്വദേശി അരുൺ(29)നാണ് പരിക്കേറ്റത്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പരിക്കേറ്റ അരുണിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു