09 May 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ 2023-24-ബഡ്ജറ്റ് അവതരണം നടത്തി

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ 2023-24ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു,9175382 രൂപ ഓപ്പനിംഗ് ബാലൻസോടു കൂടി 388704821 വരവും,381951003, രൂപ ചിലവും ഉൾപ്പെടെ 53818 രൂപ മിച്ചം വരുന്ന ജനകീയ ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്, ലൈഫ് മിഷൻ ഉപ ഭോക്താക്കൾക്ക് ഏകദേശം 250 വീടെങ്കിലും നൽകുന്നതിന്നാണ് പഞ്ചായത്ത് പ്രാധാന്യം നൽകുന്നത്,ഗ്രാമ വണ്ടി (വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിൽകൂടി യാത്രക്കാർക്ക് സഹായകമായ വിധത്തിൽ )ഓടിക്കുവാനും, കാർഷിക മേഖല,വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, പട്ടിക വർഗ്ഗ ഉന്നമനം, ഗ്രാമീണ ശുചിത്വം, സോളാർ പാനൽ തെരുവിളക്ക്,ശ്മശാനം,കുടിവെള്ളം, കലാകായിക സാംസ്‌കാരിക രംഗം, മൃഗ സംരക്ഷണം എന്നീ മേഖലകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ജനകീയ ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചത്.അന്തിമ ചർച്ചകൾക്കു ശേഷം എല്ലാവരെയും ഒരുപോലെ ഉൾക്കൊണ്ട്‌ കൊണ്ട് ബഡ്ജറ്റ് അംഗീകരിക്കുന്ന മുറക്ക് അടുത്ത ഘട്ടത്തിലേക്കു ചുവടു വെക്കും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദിന്റെ സാനിധ്യത്തിൽ വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ ബഡ്ജറ്റ് അവതരിപ്പിച്ചു, എം എ നജീബ് (വികസന സമിതി ചെയർമാൻ )മൻസൂർ മരയങ്ങാട്ട് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )പുരുഷോത്തമൻ (മെമ്പർ ) മറ്റ് മെമ്പർന്മാർ ചർച്ചകളിൽ പങ്കെടുത്തു, സെക്രട്ടറി പി എസ്, ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു,