26 April 2024 Friday

കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ചങ്ങരംകുളം മേഖലാ സമ്മേളനം മാർച്ച് 14ന് നടക്കും

ckmnews



ചങ്ങരംകുളം:കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ചങ്ങരംകുളം മേഖലാ സമ്മേളനവും പഠന ക്ളാസും മാർച്ച് 14ന് ചൊവ്വാഴ്ച ചങ്ങരംകുളത്ത് നടക്കുന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ കാലത്ത് 9.30 മുതൽ ഉച്ചക്ക് 2 വരെ നടക്കുന്ന സമ്മേളനം സംഘടയുടെ സ്റ്റേറ്റ് ഓർഗണൈസിഗ് സെക്രട്ടറി പിപി അലവിക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.സീനിയർ അംഗങ്ങളെ ആദരിക്കൽ,ജീവകാരുണ്യ പ്രവർത്തകനെ ആദരിക്കൽ എന്നിവയുു സമ്മേളനത്തിന്റെ ഭാഗമായി നടക്കും.മറ്റു സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.വാർത്താസമ്മേളനത്തിൽ എൻ മൊയ്തുണ്ണി,അനസ് യൂസഫ് യാസീൻ,ഉമ്മർ ശബാന,ഷംസീർ മണാളത്ത്,സേതുമാധവൻ ചങ്ങരംകുളം എന്നിവർ പങ്കെടുത്തു