09 May 2024 Thursday

എസ് എ വേൾഡ് സ്കൂളിൽ അവാർഡ് വിതരണം നടന്നു

ckmnews


പടിഞ്ഞാറങ്ങാടി:എസ് എ വേൾഡ് സ്കൂൾ വിവിധ തലങ്ങളിൽ മികവ് പുലർത്തിയ  വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.സി ബി എസ് ഇ സ്റ്റേറ്റ് അത്‌ലറ്റിക്സ്, ഐ എ എം ഇ സ്റ്റേറ്റ് ആർട്ടോറിയം, സ്റ്റേറ്റ് സ്പോർട്സ്, കെ പി എസ് എ സ്റ്റേറ്റ് കലോത്സവ്,സ്പോർട്സ് എന്നീ മത്സരങ്ങളിൽ വിജയികളായവർ, സ്കൂൾ തലത്തിൽ നടന്ന പ്രോഗ്രാമുകളിൽ വിജയികളായവർ എന്നിവർക്കുള്ള ട്രോഫി വിതരണമാണ് നടന്നത്.പരിപാടി സ്ഥാപനത്തിന്റെ മുൻ പ്രിൻസിപ്പൽമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.ആദ്യകാല പ്രിൻസിപ്പൽമാരായ അബൂബക്കർ പുളിയഞ്ഞാലിൽ,അബ്ദുൽ ജലീൽ പുന്നയൂർക്കുളം,ഹൈദറാലി ആനക്കര, ഹരിദാസ് കാഞ്ഞിരമുക്ക്, സി വി അബൂബക്കർ മാരായംകുന്ന് എന്നിവരാണ് പങ്കെടുത്തത്. പുതുതായി മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി നേടിയ എസ് എ സ്കൂൾ ഫിറ്റ്നസ് ട്രൈനർ സൈതലവി ആനക്കര, ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ സ്പോർട്സ് അക്കാദമി മെന്റർ ഡോ: അസീസ് കുമരനെല്ലൂർ, ഈ അധ്യായന വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അധ്യാപകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അയ്യൂബി എജുസിറ്റി സെക്രട്ടറി കബീർ അഹ്സനി, സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്റഫ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  മുഹമ്മദ് ഷംഫിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.