26 April 2024 Friday

പെരുമുക്ക് ബിടിഎംയുപി സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:പഠനോത്സവത്തിന്റെ ഭാഗമായി പെരുമുക്കിൽ ബിടിഎംയുപി സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെയും,അദ്ധ്യാപകരുടേയും സഹായത്തോടെ വിവിധ തരം പായസങ്ങൾ, പാനീയങ്ങൾ, കിഴങ്ങ് ഉൽപ്പന്നങ്ങൾ, പച്ചക്കറി, പഴം സാലഡുകൾ, ചെറു ധാന്യങ്ങളെക്കൊണ്ടുള്ള വിഭവങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന രുചിമേളം കുട്ടികളും, രക്ഷിതാക്കളും അദ്ധ്യാപകരും ആസ്വദിച്ചു.വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് ,പിടിഎ പ്രസിഡന്റ് പ്രണവം പ്രസാദ്, പ്രധാനാധ്യാപിക റീജ ടീച്ചർ, സീന ടീച്ചർ,ജലീൽ മാസ്റ്റർ,രക്ഷിതാക്കളായ സോഫിയ,ഫാത്തിമ എന്നിവർ ആശംസകളറിയിച്ചു.