26 April 2024 Friday

അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

ckmnews

കൊല്ലം: അരിനല്ലൂരിൽ അമ്മയും മകനും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ലില്ലി(65), മകൻ സോണി വർഗ്ഗീസ്(40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം തേവലക്കരയിലാണ് സംഭവം.

വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയച്ചത്. ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.