09 May 2024 Thursday

കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

ckmnews

എടപ്പാൾ:കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായി. 11 മിനിറ്റും 38 സെക്കൻഡും കൊണ്ട് മൊബൈൽ ഫോണിന്റെ പഴയ ടച്ച്‌സ്‌ക്രീൻ ഗ്ലാസ് മാറ്റി പുതിയത് സ്ഥാപിച്ചതിനാണ് സ്വലാഹുദ്ധീന്‍ ഈ റെക്കോര്‍ഡിന് അര്‍ഹനായത്. കൂടല്ലൂര്‍ ചോടത്ത് കുഴിയില്‍ സൈതലവി നഫീസ ദമ്പതികളുടെ ഇളയ മകനാണ് 34 കാരനായ സലാഹുദ്ദീന്‍.പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്ന സലാഹു അഞ്ച് വര്‍ഷം അബുദാബിയിലും, പിന്നീട്  ബാഗ്ലൂര്‍,പഞ്ചാബ്,ചെന്നൈ എന്നിവിടങ്ങളിലും ഇപ്പോള്‍ കോട്ടക്കല്‍ എടരിക്കോട് സുഹൃത്തിന്റെ മൊബൈല്‍ ഷോപ്പിലും ജോലി ചെയ്തു വരുന്നു. ഭാര്യ തസ്നിയ. ഷയാന്‍,ഫാത്തിമ്മ സഹ്റ എന്നിവര്‍ മക്കളാണ്.