09 May 2024 Thursday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് വനിതാ ദിനം ആചരിച്ചു

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് വനിതാ ദിനം ആചരിച്ചു


എടപ്പാൾ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് വനിതാ വിംഗ് ലോക വനിതാ ദിനം ആചരിച്ചു. പൊന്നാനി എഎസ്ഐ റുബീന ഉൽഘാടനം ചെയ്തു.വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ആരിഫ മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  സെക്രട്ടറി റീജ സ്വാഗതം പറഞ്ഞു. മാറഞ്ചേരി പഞ്ചായത്തിലെ ഏക വനിതാ ട്രോമോ കെയർ വളണ്ടിയർ ഷഹല,1980 കാലഘട്ടം മുതൽ കച്ചവട രംഗത്ത് ഉണ്ടായിരുന്ന മുതിർന്ന വനിതാ സംരഭകരായ അമ്മിണി,ഉമ്മു എന്നിവരെ ആദരിച്ചു. കലാരംഗത്തു നിന്നും റസീന ഹബീബ്,സർഗ്ഗ സുരേഷ് എന്നിവർക്ക് സ്നേഹോപഹാരം നൽകി.വനിതാ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ തവയിൽ,മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ നജ്മുദ്ധീൻ വികെ,സെക്രട്ടറി സത്താർ അമ്പാരത്ത്, ട്രെഷറർ നെൽജോ, പഞ്ചായത്ത്‌ മെമ്പർ സുലൈഖ റസാഖ്,യൂത്ത് വിംഗ് പ്രസിഡന്റ്‌ ബഷീർ എന്നിവർ ആശംസകൾ പറഞ്ഞു