26 April 2024 Friday

കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണുക്ഷേത്രത്തിലെ പൂരം മഹോത്സവം ആഘോഷിച്ചു

ckmnews

കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണുക്ഷേത്രത്തിലെ പൂരം മഹോത്സവം ആഘോഷിച്ചു


ചങ്ങരംകുളം:കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണുക്ഷേത്രത്തിലെ പൂരം മഹോത്സവം ആഘോഷിച്ചു.ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ,നട തുറപ്പ് നിർമാല്യം, അഭിഷേകം, മലർ നിവേദ്യം, ഗണപതിഹോമം , ഉച്ചപൂജ എന്നിവ ഉണ്ടായി

മൂന്നിന് ഗജവീരന്റെ അകമ്പടിയോടെ  ക്ഷേത്ര എഴുന്നെള്ളിപ്പ് നടന്നു പഞ്ചവാദ്യത്തിന് മൂക്കുതല അനിയൻമാരാർ പാർട്ടി നേതൃത്വം നൽകി.വൈകീട്ട് വിവിധ പ്രാദേശീക ദേശ പൂരങ്ങൾ ക്ഷേത്രത്തിൽ എത്തി 

രാത്രിയിൽ ദീപാരാധന , കേളി , കുഴൽ പറ്റ് , കൊമ്പ് പറ്റ് , അത്താഴപൂജ , തായമ്പക എന്നിവയും ഉണ്ടായി.രാത്രിയിൽ മുക്കോഫ് പൂങ്കാവനത്തിന്റെ നേതൃത്വത്തിൽ ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേളയും ഉണ്ടായി.