09 May 2024 Thursday

പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമം സംഘടിപ്പിച്ചു.

ckmnews

പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമം സംഘടിപ്പിച്ചു.


എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തും, വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പ്രൈമറി പാലിയേറ്റീവ് പരിരക്ഷ ബന്ധു സംഗമം സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ മുഹമ്മദ്‌ ഫസൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു,സുമനസ്സുകൾ നൽകിയ പുതപ്പുകളും,ഭക്ഷ്യ കിറ്റുകളും, അ ശരണർക്കും,അംഗപരിമിതർക്കും വിതരണം നടത്തി, മാനസികമായി തളർച്ച നേരിടുന്നവർക്കായി  എടപ്പാൾ ദർബാർ ഒർക്കെസ്ട്രേ ഒരുക്കിയ സംഗീതവിരുന്നിൽ ഗാനമേള,മുട്ടിപ്പാട്ട്, ഒപ്പന, സൂഫി ഗസൽ എന്നിവ നടന്നു.50 തിൽ അധികം യോഗമുറകൾ അഭ്യസിച്ചു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ ഫാത്തിമ അംറ യെ മൊമെന്റോ നൽകി സലിം മാസ്റ്റർ ചടങ്ങിൽ അനുമോദിച്ചു,65 അവശരായവർക്ക്,പുതപ്പുകളും, ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു,കാലടി  പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം തിരുത്തി മുഖ്യഅഥിതി ആയിരുന്നു,വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ,പുരുഷോത്തമൻ ,ദിലീപ് എരുവാപ്ര,

കെപി റാബിയ,ഉണ്ണികൃഷ്ണൻ,അക്‌ബർ പനച്ചികൽ,ഫസീല സജീബ് ,ഹാജറ, ശാന്ത മാധവൻ, ഹാസൈനാർ നെല്ലിശ്ശേരി, ഭാസ്കരൻ വട്ടംകുളം,പത്തിൽ അഷ്‌റഫ്‌ (പ്രസിഡന്റ്‌ വട്ടംകുളം സഹകരണ ബാങ്ക് ) ഹൈദരലി ടി പി,വി വി മുസ്തഫ ചെകനൂർ,പി വി ശിഹാബ് (പഞ്ച് നഗർ വെൽഫയർ മെമ്പർ )മുത്തലിബ് (ഗായകൻ )സുകുമാരൻ എടപ്പാൾ പാലിയേറ്റീവ്,എന്നിവർ അഭിവാദ്യങ്ങളാർപ്പിച്ചു, അജിത നന്ദി പ്രകാശിപ്പിച്ചു.