27 March 2023 Monday

അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

ckmnews

അബൂദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു


അബൂദാബി:അബൂദാബിയിൽ ബന്ധുവുന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശിയായ പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബി മുസഫയിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി യാസിർ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച തർക്കങ്ങൾ പരിഹക്കുന്ന ചർച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.